കോഴിക്കോട് : പത്മജയെ എടുത്തത് കൊണ്ട് കാല്‍ കാശിന്റെ ഗുണം ബി ജെ പിക്ക് കിട്ടില്ലെന്ന പ്രതികരണവുമായി സഹോദരന്‍ കെ മുരളീധരന്‍ എം .പി. കോണ്‍ഗ്രസ് വിട്ട് ബി .ജെ .പിയില്‍ ചേരാനുള്ള സഹോദരി പത്മജയുടെ തീരുമാനം ചതിയാണെന്നും അംഗീകരിക്കാനാവാത്തതെന്നും കെ. മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് അവഗണന ഉണ്ടായെന്നും കാല് വാരാന്‍ നോക്കിയെന്നും പറയുന്നത് കേട്ടു. അതൊന്നും ശരിയല്ല. കോണ്‍ഗ്രസ് എന്നും നല്ല പരിഗണന ആണ് പത്മജക്ക് കൊടുത്തത്. പത്മജയുമായി ഇനി സഹോദരി എന്ന നിലയില്‍ പോലും ബന്ധമില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു .ജയിക്കുന്ന സീറ്റുകളിലാണ് പത്മജയെ പാര്‍ട്ടി എന്നും മത്സരിപ്പിച്ചത്. 52,000 വോട്ടിന് യു ഡി എഫ് ജയിച്ച മുകുന്ദപുരത്ത് 2004 ല്‍ ഒന്നര ലക്ഷം വോട്ടിന് പത്മജ തോറ്റു. 2011 ല്‍ തേറമ്പില്‍ രാമകൃഷ്ണന്‍ 12,000 വോട്ടിന് ജയിച്ച സീറ്റില്‍ 7,000 വോട്ടിന് തോറ്റു. കഴിഞ്ഞ തവണ ആയിരം വോട്ടിന് തോറ്റു. ആരെങ്കിലും കാലുവാരിയാല്‍ തോല്‍ക്കുന്നതല്ല തെരഞ്ഞെടുപ്പ്. ഇടതുമുന്നണി ജയിക്കുന്ന വട്ടിയൂര്‍ക്കാവില്‍ താന്‍ മത്സരിച്ച് ജയിച്ചില്ലേ. വടകരയിലും താന്‍ ജയിച്ചില്ലേ. വടകരയിൽ തൻ്റെ തിരഞ്ഞെടുപ്പ് വിജ സാധ്യതയെ ബാധിക്കില്ല. കോൺഗ്രസ് നേതാക്കൾ പത്മജ ക്കെതിരെ കടുത്ത വിമർശനമാണ് ഉയർത്തുന്നത്. കുറ്റിചൂലിനെ നിർത്തിയാൽ കോൺഗ്രസ് ജയിച്ചിരുന്ന കാലത്ത് പത്മജ ജയിച്ചില്ലെന്നും പത്മജയെ കുറ്റിചൂലിന് താഴെയാണ് ജനം കണ്ടതെന്ന് യൂത്ത്
കോൺഗ്രസ സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
0 Comments