Ticker

6/recent/ticker-posts

ജ്വല്ലറിയിൽ നിന്നും സ്വർണം തട്ടിയ സെയിൽസുമാൻ അറസ്റ്റിൽ

കാഞ്ഞങ്ങാട് :ജ്വല്ലറിയിൽ നിന്നും 11 ലക്ഷത്തിലേറെ രൂപയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ ജ്വല്ലറി
 സെയിൽസ് മാനെതിരെ പൊലീസ്
അറസ്റ്റ് ചെയ്തു. ബെൽത്തങ്ങാടി കിളിരൂർ റോഡിലെ ഇർഫാൻ 26 ആണ് പിടിയിലായത്.
പ്രതിക്കെതിരെ ഇന്നലെ
 കേസെടുത്തതിന് പിന്നാലെയാണ് ഇന്ന് അറസ്റ്റ് നടന്നത്. ചെറുവത്തൂരിലെ സിറ്റി ഗോൾഡിൽ നിന്ന്  1125000 രൂപ വില വരുന്ന 184 ഗ്രാം സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ
ജ്വല്ലറി ഡയറക്ടറായ മുഹമ്മദ് മിർസനൽകിയ പരാതിയിലാണ്  ഇർഫാനെ തിരെ ചന്തേര പൊലീസ് കേസെടുത്തത്. 2023 നവംബർ 12നും 2024 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നിരവധി തവണ കളിലായി സ്വർണം മോഷ്ടിച്ചെന്നാണ് പരാതി. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Reactions

Post a Comment

0 Comments