Ticker

6/recent/ticker-posts

കോൺഗ്രസിനും കേന്ദ്ര സർക്കാരിനുമെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി, പൗരത്വ ഭേദഗതിക്കെതിരെ കാഞ്ഞങ്ങാട്ട് നടന്ന പ്രക്ഷോഭ പരിപാടിയിൽ ആയിരങ്ങൾ

കാഞ്ഞങ്ങാട് : പൗരത്വ ഭേദഗതിക്കെതിരെ ഇന്ന്
 കാഞ്ഞങ്ങാട്ട് അലാമിപ്പള്ളിയിൽ
നടന്ന പ്രക്ഷോഭ പരിപാടിയിൽ ആയിരങ്ങൾ പങ്കെടുത്തു. പൗരത്വേ ഭേദഗതിക്കെതിരെയുള്ള പ്ര
ക്ഷോഭത്തിൽ പുറം തിരിഞ്ഞ് നിൽക്കുന്നതാണ്
കോൺഗ്രസ് നിലപാടെന്നും കേന്ദ്ര സർക്കാരിന്റെ വർഗീയ അജണ്ടകൾ
ക്കെതിരെ രൂക്ഷമായ വിമർശനമാണ് മുഖ്യമന്ത്രിയിൽ നിന്നു മുണ്ടായത്.
വൈവിധ്യത്തിൻ്റെയും
 മതേതരത്വത്തിൻ്റെയും കടലാണ്, അഴകാണ് കാസർകോട് ജില്ലയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അമ്പലങ്ങളും പള്ളികളും കൊടുക്കൽ വാങ്ങൽ ചടങ്ങുകൾ തുടരുന്നു. ഏഴ് സപ്ത ഭാഷകൾ അവരുടെ ജീവത്തായ മാതൃഭാഷ കൾ ഉപയോഗിക്കുന്ന ജില്ല. ഒരേ സ ഹോ ദരങ്ങളായി കഴിയുന്നു. 
ഉമ്മച്ചി തെയ്യവും പരമ്പരാഗത മുസ്ലീം വേഷത്തിൽ വരുന്ന മുക്രി പോക്കറുടെയും വേഷത്തിലെത്തുന്നതെയ്യവും കാസർകോടിൻ്റെ പൈതൃകമാണ്. ആലാമി വേഷം കെട്ടിയാടുന്നു. ഹിന്ദു-മുസ്ലീം സാഹോദര്യങ്ങളുടെ അടയാളമാണിത്.
മുഖ്യമന്ത്രി പറഞ്ഞു.
മതാധിഷ്ഠിത രാജ്യമാക്കാൻ ആർ.എസ്.എസ് ശ്രമിക്കുകയാണെന്ന് പിണറായി വിജയൻ. രാജ്യത്തിൻ്റെ ഭാവിയെ ഉത്കണ്ഠപ്പെടുത്തുന്ന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യ എന്ന ആശയത്തെ വെല്ലുവിളിക്കുന്നു. രാജ്യത്ത് സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്നു. സി. എ. എ ഭരണഘടനയുടെ നഗനമായ ലംഘനമാണ്. 
 കേരളത്തിൽ ഇതൊന്നും നടപ്പിലാക്കാൻ അനുവദിക്കില്ല.  നടപ്പാവില്ലെന്ന് കേരളം ആദ്യമെ പറഞ്ഞു. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. പൗരത്വ ഭേദഗതിക്കെതിരെ എല്ലാവരെയും ഒരുമിപ്പിച്ച് പ്രക്ഷോഭത്തിനിറങ്ങാനായിരുന്നു തീരുമാനിച്ചത്. എന്നാൽ ചിലർ ഇതിൽ നിന്നും പിൻമാറുകയായിരുന്നു. പൗരത്വ
ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത വർക്കെതിരെ കോൺഗ്രസ് നടപടി സ്വീകരിക്കുകയാണുണ്ടായത്. പൗരത്വ ഭേദഗതികോൺഗ്രസ് കേന്ദ്ര നേതൃത്വത്തിനും പ്രശ്നമായിരുന്നില്ല. ലോക്സഭയിൽ കോൺഗ്രസ് അംഗങ്ങളുടെ ശബ്ദമുയർന്നില്ല.  നിരവധി സി.പി.എം നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടു. ഏതെങ്കിലും കോൺഗ്രസ് നേതാവ് അറസ്റ്റ് വരിച്ചോ.
 പാർലമെൻ്റിൽ സി.എ.എ ക്കെതിരെ കോൺഗ്രസ് ശബ്ദിച്ചില്ല. എല്ലായിടത്തും കുറ്റകരമായ മൗനം പാലിക്കുന്നു. പൗരത്വ ഭേദഗതിയെ കുറിച്ച്
ചോദ്യം ചോദിക്കുമ്പോൾ കോൺഗ്രസ് നേതാക്കൾ ചിരിക്കുകയാണ്. നിങ്ങൾക്ക് ചിരിക്കാം. ഉത്ക്കണ്ഠ കുലരായ ജനകോടികൾ ഇവിടെ ഭയപ്പാടോടെയാണ് ജീവിക്കുന്നത്. ഹിന്ദു-മുസ്ലീം സാഹോദര്യത്തിൻ്റെ അടയാളങ്ങൾ ഉള്ള നാടാണ് കാസർകോട്. വർഗീയതയുടെ വിഷ സർപ്പങ്ങൾക്ക് ഇവിടെ തലയുയർത്താനാവില്ല. വെറുപ്പിൻ്റെ പ്രത്യയശാസ്ത്രക്കാർക്ക് കേരളത്തിൽ സ്ഥാനമില്ല. സംഘപരിവാറിൻ്റെ അജണ്ടക്ക് മുന്നിൽ കേരളം മുട്ട് മടക്കില്ല.  
പരിപാടിയിൽ ആയിരങ്ങൾ പങ്കെടുത്തു. സ്ഥാനാർത്ഥി എം വി .ബാലക്യഷ്ണൻ, എം.എൽ എ മാരായ ഇ. ചന്ദ്രശേഖരൻ, എം. രാജഗോപാൽ,സി.എച്ച്. കുഞ്ഞമ്പുവും സതീശ് ചന്ദ്രൻ ഉൾപെടെ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ പ്രസംഗം അവസാനിക്കുമ്പോൾ രാത്രി 9.30 മണി. 
Reactions

Post a Comment

0 Comments