ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു.
ബന്തടുക്ക നരമ്പിലം കണ്ടത്ത് ഇന്ന് ഉച്ചക്കാണ് സംഭവം. നരമ്പിലം കണ്ടത്തെ ടി.വി. കൃഷ്ണൻ്റെ ഭാര്യ കുഞ്ഞാണി യുടെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്ന് 11 മണിക്കും 11 .30 മണിക്കും ഇടയിലാണ് കവർച്ച. കിടപ്പ് മുറിയിൽ കയറി സെൽഫിൽ സൂക്ഷിച്ചിരുന്ന
112000 രൂപ വില വരുന്ന രണ്ടര പവൻ്റെ സ്വർണാഭരണങ്ങളാണ് കവർച്ച ചെയ്തത്. രാവിലെ പറമ്പിലെ കാട് കൊത്താനെത്തിയ ഹിന്ദി സംസാരിക്കുന്ന ആളാണ് കവർച്ചക്ക് പിന്നിലെന്ന് സംശയിക്കുന്നതായി കുഞ്ഞാണി പൊലീസിനോട് പറഞ്ഞിരുന്നു. ബേഡകം പൊലീസ് കേസെടുത്ത് ഉത്തർപ്രദേശ് സ്വദേശി സൂരാജ് 26എന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ അരയിൽ ഒളിപ്പിച്ച നിലയിൽ സ്വർണമാല കണ്ടെത്തി.
0 Comments