Ticker

6/recent/ticker-posts

മരക്കാപ്പ് കടപ്പുറത്ത് ഡോൾഫിന്റെ അഴുകിയ ജഡം കരക്കടിഞ്ഞു

കാഞ്ഞങ്ങാട് :മരക്കാപ്പ് കടപ്പുറത്ത്  ഡോൾഫിന്റെ അഴുകിയ ജഡം കരക്കടിഞ്ഞു. ഇന്ന് വൈകീട്ടാണ് കരക്കടിഞ്ഞ നിലയിൽ നാട്ടുകാർകണ്ടത്. ഏഴടി നീളം വരും. ഫോറസ്റ്റ് അധികൃതരെ അറിയിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപെ കടലിൽ അപകടത്തിൽപ്പെട്ട് ചത്ത
ഡോൾഫിൻ്റെ ജഡമാണെന്ന് കരുതുന്നു. കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ കെ. ബാബു ,ശരത്ത് മരക്കാപ്പ് കടപ്പുറമുൾപ്പെടെ സ്ഥലത്തെത്തി ബന്ധപ്പെട്ടവരെ വിവരം അറിയിച്ചു. ആഴ്ചകൾക്ക് മുൻപ് ഒഴിഞ്ഞ വളപ്പിലും ഡോൾഫിൻ്റെ ജഡം കരക്കടിഞ്ഞിരുന്നു.
Reactions

Post a Comment

0 Comments