കാഞ്ഞങ്ങാട് :അലാമിപ്പള്ളിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഡ്രൈവറുടെ നില ഗുരുതരം. ഓട്ടോ ഡ്രൈവർ കുശാൽ നഗറിലെ ഹമീദി 55നാണ് പരിക്ക്. ഇന്ന് ഉച്ചക്ക് പെട്രോൾ പമ്പിന് മുന്നിലാണ് അപകടം. ഓട്ടോ പൂർണമായും തകർന്നു. നാട്ടുകാർ രക്ഷപെടുത്തി ഹമീദിനെ ജില്ലാ ശുപത്രിയിലെത്തിച്ചു. ഓയിൽ ഉൾപെടെ ചോർന്ന് റോഡിൽ ഒഴുകി. ഫയർഫോഴ്സ് എത്തിയാണ് കഴുകി വൃത്തിയാക്കിയത്. ഓട്ടോയിൽ ഡ്രൈവർമാത്ര
മെ ഉണ്ടായിരുന്നുള്ളൂ. കാഞ്ഞങ്ങാട് ഭാഗ
ത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിൽ ഓട്ടോയിലിടിക്കുകയായിരുന്നു. പുതിയ
കോട്ട സ്റ്റാൻ്റിലെ ഓട്ടോ
ഡ്രൈവറാണ്.
0 Comments