കാസർകോട്:വിദ്യാർത്ഥികൾ വഴി തെരഞ്ഞെടുപ്പ് സത്യവാങ് മൂലം സ്വീകരിക്കുന്ന വോട്ടർ ബോധവൽക്കരണ പരിപാടി നിർത്തിവെക്കാൻ ജില്ലാ കളക്ടർ കെ. ഇമ്പ ശേഖർ നിർദ്ദേശംനൽകി.സ്വീപ് നോഡൽ ഓഫീസർ ക്കാണ് കലക്ടർ
നിർദ്ദേശം നൽകിയത്. സ്കൂൾ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് പി.ഡി.എഫ് അയക്കുകയും ഇതിൻ്റെ മാതൃകയിൽ തയാറാക്കി രക്ഷിതാക്കളെ കൊണ്ട് ഒപ്പ് വെപ്പിച്ച ശേഷം സ്കൂളിൽ ഏൽപ്പിക്കാനായിരുന്നു കുട്ടികളോട് ആവശ്യപ്പെട്ടത്. എല്ലാവരും
വോട്ടവകാശം വിനിയോഗിക്കാനായിരുന്നു സത്യവാങ്മൂലത്തിലെ ഉള്ളടക്കം. ഭൂരിഭാഗം വിദ്യാർത്ഥികളും സത്യവാങ്
തയാറാക്കി അധ്യാപകരെ ഏൽപ്പിച്ചിരുന്നു. സംഭവത്തിൽ വിമർശനമുയർന്നിരുന്നു. ഇതിനിടയിലാണ് ജില്ലാ കലക്ടർ ഇത് നിർത്തിവെച്ചു കൊണ്ട് ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്.
0 Comments