Ticker

6/recent/ticker-posts

യുവതിയുടെ കഴുത്തിൽ നിന്നും സ്കൂട്ടറിലെത്തിയ പ്രതി സ്വർണ മാല കവർന്നു

കാഞ്ഞങ്ങാട് : കച്ചവട സ്ഥാപനം നടത്തുന്നയുവതിയുടെ കഴുത്തിൽ നിന്നും സ്കൂട്ടറിലെത്തിയ പ്രതി സ്വർണ മാല കവർന്ന് രക്ഷപ്പെട്ടു. പൊയിനാച്ചിയിലാണ് സംഭവം. പറമ്പയിലെ ആർ. നിഷ 4 4 യുടെ ഒരു പവൻ മാല യാണ് കവർന്നത്. ശ്രീ ശാസ്ത്ര സ്റ്റേഷനറി കടനടത്തുന്ന നിഷയുടെ ആഭരണം വെളുത്ത സ്കൂട്ടറിൽ വന്ന പ്രതികടയിൽ കയറി പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇന്ന് ഉച്ചക്കാണ് സംഭവം. ഒരു പവൻ വീതം തൂക്കം വരുന്ന
ലോക്കറ്റ് സ്വർണമാലയും സ്വർണത്തോട് കൂടിയ കരിമണൽ മാലയും നഷ്ടപ്പെട്ടു. ബണ്ടിച്ചാൽ ഭാഗത്തേക്കാണ് പ്രതി വാഹനം ഓടിച്ച് പോയത്. മേൽപ്പറമ്പ
പൊലീസ് കേസെടുത്തു. രണ്ട് ദിവസം മുൻപ് ചട്ടഞ്ചാൽ ഭാഗത്തും വഴിയാത്രക്കാരിയുടെ ആഭരണം സ്കൂട്ടറിലെത്തിയ പ്രതികവർന്നിരുന്നു.
Reactions

Post a Comment

0 Comments