കാഞ്ഞങ്ങാട്:ഇന്നുമുതൽ മൂന്ന് ദിവസത്തേക്ക് നടത്താനിരുന്ന റേഷൻ കാർഡ് മസ്റ്ററിങ്ങ് തടസ്സപ്പെട്ടു.ഈ പോസിങ്ങ് മെഷീന്റെ സാങ്കേതിക തകരാറാണ് മസ്റ്ററിങ്ങിന്റെ തുടക്കം തന്നെ കല്ലുകടിയായത്. സംസ്ഥാനത്ത് ഒരിടത്തും നടന്നിട്ടില്ലെന്നാണ് സിവിൽ സപ്ലൈസ് അധികൃതർ അറിയിച്ചത്. മഞ്ഞ പിങ്ക് കാർഡുകളിലെ അംഗങ്ങൾ ആണ് മസ്റ്ററിങ് ചെയ്യേണ്ടിയിരുന്നത്.കൂലിപ്പണി ഒഴിവാക്കി കുടുംബസമേതം രാവിലെ മുതൽ മസ്റ്ററിംഗ് കേന്ദ്രത്തിലെത്തിയ നിരവധി പേരാണ് എന്തുചെയ്യണമെന്ന റിയാതെ റേഷൻ കടകൾക്ക് ചുറ്റും കൂടി നിൽക്കുന്നത്.പ്രശ്നത്തിന് അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്ന് കെപിസിസി സെക്രട്ടറി എം അസിനാർ സിവിൽ സപ്ലൈസ് മന്ത്രിയോട് ആവശ്യപ്പെട്ടു.
0 Comments