Ticker

6/recent/ticker-posts

പൊലീസ് ഉദ്യോഗസ്ഥർക്ക് വീണ്ടും സ്ഥലം മാറ്റം

കാഞ്ഞങ്ങാട്: ലോക്‌സഭാ
തെരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി
പൊലീസ് ഉദ്യോഗസ്ഥർക്കു വീണ്ടും
സ്ഥലംമാറ്റം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് നടപടി. സ്വന്തം
ജില്ലയിൽ നിന്നുള്ളവരെ നേരത്തെ
മാറ്റിയിരുന്നു. എന്നാൽ സ്വന്തം
ലോക്സഭാ മണ്ഡലത്തിനു പുറത്തേക്ക്
തന്നെ മാറ്റണമെന്ന നിലപാട്
തെരഞ്ഞെടുപ്പ് കമ്മീഷൻ
കർശനമാക്കിയതോടെയാണ് സ്ഥലം മാറ്റം ലഭിച്ച പല ഉദ്യോഗസ്ഥർക്കും രണ്ടാമതും സ്ഥാനചലനമുണ്ടാക്കിയത്.
കാഞ്ഞങ്ങാട്ട് നിന്ന് ഡിവൈ.എസ്.പി
എം.പി വിനോദിനെ വയനാട്ടിലേയ്ക്കും
പകരം വി.വി.ലതീഷിനെ കാഞ്ഞങ്ങാട്ടും
നിയമിച്ചു.
തളിപ്പറമ്പ് ഡിവൈ.എസ്.പി പി.
ബാലകൃഷ്ണൻ നായരെ കണ്ണൂർ ജില്ലാ
ക്രൈംബ്രാഞ്ചിലേക്ക് നിയമിച്ചു. ബേക്കൽ
പൊലീസ് ഇൻസ്പെക്‌ടർ വി.പി.വിപിനെ
കണ്ണൂരിലേക്ക് നിയമിച്ചു. ആദൂർ , ബേഡകം പൊലീസ്
ഇൻസ്പെക്ടർമാരെയും മാറ്റി നിയമിച്ചു.
Reactions

Post a Comment

0 Comments