കാഞ്ഞങ്ങാട് :വിഷുപുലരിയിൽ തൃക്കണ്ണാ ട് ത്രയംബേക്കശ്വര ക്ഷേത്ര സന്നിധിയിൽ വച്ച് 1008 കൂവളം തൈകൾ ശിവപ്രസാദം എന്ന പേരിൽ കൈനീട്ടം നൽകും.നിരവധി ഔഷധ ഗുണമുള്ള കൂവളം തൈ വീട്ട് വളപ്പിൽ നടേണ്ടത് അത്യാവശ്യം ആണെന്ന് ശാസ്ത്രീയ ഗുണങ്ങൾ വിവരിച്ചുകൊണ്ട് ഉദ്ഘാടകൻ പറഞ്ഞു പിതൃസ്മരണയ്ക്കായ് നൽകുന്ന ഈ പദ്ധതിക്ക് നീലേശ്വരം ജീവനം പദ്ധതിയും പരിസ്ഥിതി പ്രവർത്തകരും നേതൃത്വം നൽകുമ്പോൾ ക്ഷേത്ര ആഘോഷ, മാതൃസമിതി, ഭജന സമിതി, ക്ഷേത്ര ജീവനക്കാർ ഇവരുടെ പരിപൂർണ്ണ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്.ക്ഷേത്ര പരിസരത്തുള്ള സാമൂഹ്യ സാംസ്‌കാരിക സംഘടനയായ യുവശക്തി ക്ലബ്ബ് പരിപാടിക്ക് ആവശ്യമായ സേവനം നൽകി. പരിപാടിയുടെ ഉദ്ഘാടനം ക്ഷേത്ര നടരാജ മണ്ഡപത്തിനരികിൽ വച്ച് മേൽശാന്തി നവീൻചന്ദ്ര കായർത്തായ നിർവ്വഹിച്ചു.. ജൈവ വൈവിദ്ധ്യ സംസ്ഥാന മെമ്പർ സെക്രട്ടറിയും ഡി വൈ എസ് പി യുമായ ഡോ :ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.ആഘോഷ കമ്മിറ്റി പ്രസിഡന്റ് നാരായണൻ മുല്ലച്ചേരി അധ്യക്ഷനാ യി.ജനറൽ സെക്രട്ടറി സുരേന്ദ്രൻ കോട്ടിക്കുളം,ട്രഷറർ ചന്ദ്രൻ വെടിത്തറക്കാൽ,മാതൃസമിതി പ്രസിഡന്റ് ലതാ ഗംഗൻ,സെക്രട്ടറി ഉമാ ചന്ദ്രൻ ട്രഷറർ വള്ളി മണികണ്ഠൻ അതിഥികളായി പങ്കെടുത്തു . വൃക്ഷ തൈകൾ തയ്യാറാക്കിയ ജീവനം പദ്ധതിയുടെ സ്ഥാപകൻ പ്രാദേശിക കർഷക ശാസ്ത്ര ഗവേഷകനും പരിസ്ഥിതി പ്രവർത്തകനുമായ കടിഞ്ഞിമൂല ദിവാകാരന് ഡോ :ബാലകൃഷ്ണൻ ആദരവും നൽകി പരിസ്ഥിതി പ്രവർത്തക ജയന്തി ടീച്ചർ സ്വാഗതം പറഞ്ഞു.
വിഷുദിനത്തിൽ രാവിലെ മുതൽ ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് കൈനീട്ടമായി തൈകൾ നൽകും.
0 Comments