രാജപുരം : പാണത്തൂരിൽപിക്കപ്പ് വാനിൽ നിന്നും പൊലീസ്
പടക്കങ്ങൾ പിടിച്ചു. ഒരാളെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ടൗണിൽ നിന്നും രാജപുരം പൊലീസാണ് അനധികൃതമായി പിക്കപ്പ് വണ്ടിയിൽ സൂക്ഷിച്ച വിവിധ തരത്തിലുള്ള പടക്കങ്ങൾ പിടികൂടിയത്. ആളുകൾക്ക് ചില്ലറ വിൽപ്പന നടത്തുന്നതിനിടെയാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. പാണത്തൂർ സ്വദേശി ഷിഷ് മോനെ 44 യാണ് അറസ്റ്റ് ചെയ്തത്. വാഹനവും പടക്കവും കസ്റ്റഡിയിലെടുത്തു. 2150 രൂപയും കണ്ടെടുത്തു.
0 Comments