Ticker

6/recent/ticker-posts

യുവാവിന് കുത്തേറ്റു

കാഞ്ഞങ്ങാട് :യുവാവിനെ വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ചു. അരയി പുതിയ പുരയിൽ പി. ഷാജി 40 ക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സുരേഷിനെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി 11.45 ന് വീട്ടിൽ കയറിയാണ് അക്രമം. വാതിലിൽ മുട്ടി വിളിച്ച് വരാന്തയിൽ ഇറങ്ങിയ ഷാജിയെ കുത്തുകയായിരുന്നു. പൊട്ടിച്ച കുപ്പി
കൊണ്ട് നെഞ്ചിനും കൈക്കുമാണ് കുത്തേറ്റത്. പടക്കം പൊട്ടിച്ചതിന് കുട്ടിയെ ഭീഷണി പെടുത്തിയത് ഷാജി ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പറയുന്നു.
Reactions

Post a Comment

0 Comments