Ticker

6/recent/ticker-posts

അർദ്ധരാത്രി യുവതിയുടെ ഫോൺ കോൾ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം, ചെയ്തു പൊലീസ് മർദ്ദിച്ചെന്ന് പറഞ്ഞ് യുവാക്കൾ ആശുപത്രിയിൽ

കാഞ്ഞങ്ങാട്: അർദ്ധരാത്രി 10 2 ലേക്ക് യുവതി വിളിച്ചറിയിച്ചതിനെ തുടർന്ന്
സ്ഥലത്തെത്തിയ
 പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു മൂന്നുപേർക്കെതിരെ   കേസെടുത്തു.ഇന്നലെ രാത്രി 11:30ന് വേലാശ്വത്താണ് സംഭവം.കാഞ്ഞങ്ങാട് പൊലീസ്  കൺട്രോൾ റൂമിലെ  സിവിൽ പൊലീസ് ഓഫീസർമാരായ എച്ച്. ഹരീഷ് കുമാർ  36, പി.വി രജിത്ത് 36 എന്നിവരെയാണ് കയ്യേറ്റം ചെയ്തത്.
 ഔദ്യോഗിക തടസ പ്പെടുത്തുകയും ചെയ്തു. വീടിന് സമീപം ഒരു സംഘം
ബഹളം വെക്കുകയാണെന്നാണ്  യുവതി
പൊലീസിനെ അറിയിച്ചത്. സ്ഥലത്തെത്തി
 ഇവരോട്  പിരിഞ്ഞു പോകാൻ പറഞ്ഞപ്പോഴാണ് പൊലീസിന് നേരെ തട്ടിക്കയറിയത്.വേലാശ്വരം സ്വദേശികളെ രാജേഷ്, മധു, പ്രജീഷ് എന്നിവർക്കെതിരെ ഹോസദുർഗ് പൊലീസാണ് കേസെടുത്തത്.ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയതിന് ആണ് കേസ്. ഇതിനിടെ പൊലീസ് മർദ്ദിച്ചതായി പറഞ്ഞ് ചിലരും ആശുപത്രിയിൽ ചികിൽസ തേടിയിട്ടുണ്ട്.


Reactions

Post a Comment

0 Comments