ചെറുവത്തൂർ : നടുറോഡിൽ ബൈക്ക് തീ പിടിച്ച് കത്തിനശിച്ചു. പടന്ന എടച്ചാക്കൈയില്‍ ആണ് മോട്ടോർ ബൈക്ക് തീപിടിച്ച് കത്തി നശിച്ചത്. തളിപ്പറമ്പിലെ ആഷിക്കിന്റെ ബൈക്കാണ് കത്തിയത്.
ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് പുറത്തിറങ്ങവേ ഹോട്ടലിന്റെ മുന്നിലെ റോഡിൽ വെച്ചാണ് തീ പിടിച്ചത്.
ഭക്ഷണം കഴിച്ചശേഷം ബൈക്കില്‍ കയറി പുറത്തിറങ്ങവേയാണ് തീ ഉയർന്നത്. തീപടരുന്നത് കണ്ട് ഇരുവരും ബൈക്ക് നിർത്തി ഓടി മാറിയതിനാല്‍ അപകടം ഒഴിവായി. തൃക്കരിപ്പൂരില്‍ നിന്നും അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്. അപ്പോഴേക്കും വാഹനം പൂർണമായും കത്തി നശിച്ചിരുന്നു. വാഹന ഗതാഗതം ഈ സമയം തടസപ്പെടുകയും ചെയ്തു.
0 Comments