കാഞ്ഞങ്ങാട് : അമ്പലത്തറ ഗുരുപുരത്ത് വാഹന പരിശോധനക്കിടെ ഇലക്ഷൻ സ്ക്വാഡ് കാറിൽ നിന്നും ആറ് ലക്ഷം രൂപ പിടിച്ചു. ഇരിയ സ്വദേശി മൊയ്തുവിൻ്റെ പക്കൽ നിന്നു മാണ് പണം പിടിച്ചത്. ഇന്നലെ വൈകീട്ടാണ് പിടിച്ചത്. രേഖകൾ ഹാജരാക്കാൻ ഉടമക്ക് സാധിക്കാത്തതിനെ തുടർന്നാണ് പണം കണ്ട് കെട്ടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇലക്ഷൻ ഉദ്യോഗസ്ഥരായ കയ്യൂർ - ചീമേനി പഞ്ചായത്ത് സെക്രട്ടറി
കെ. രമേശൻ' നീലേശ്വരം എസ്.ഐ മധുസൂദനൻ്റെ നേതൃത്വത്തിലാണ് പണം പിടികൂടിയത്. ഇന്നലെ വ്യാപകമായ പരിശോധന നടന്നിരുന്നു.
0 Comments