Ticker

6/recent/ticker-posts

നീലേശ്വരത്തെ കംപ്യൂട്ടർ സ്ഥാപന ഉടമ കുഴഞ്ഞ് വീണ് മരിച്ചു

കാഞ്ഞങ്ങാട്: നീലേശ്വരത്തെ കമ്പ്യൂട്ടർ സ്ഥാപന ഉടമയായ കിഴക്കുംകര മുച്ചിലോട്ട് സ്വദേശി കുഴഞ്ഞുവീണു മരിച്ചു.റിട്ട. എ.ഡി.എം  മുച്ചിലോട്ടെ എ. കൃഷ്ണന്റെ മകൻ വി.ജയൻ  48 ആണ് മരിച്ചത്. കിഴക്കുംകര വെള്ളിക്കോത്ത് റോഡിലെ വീട്ടിൽ ഇന്ന് രാവിലെയാണ് കുഴഞ്ഞു വീണത്. ഉടൻ ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു നീലേശ്വരത്തെ ഇൻഫോ സൈബർ കമ്പ്യൂട്ടർ സ്ഥാപന ഉടമയായ ജയൻ പ്രവാസിയായിരുന്നു. .അമ്മ: രത്നവല്ലി.ഭാര്യ: പ്രീന. മക്കൾ: ശ്രീലക്ഷ്മി, ശ്രീനന്ദ. സഹോദരങ്ങൾ: ജഗദീഷ്, നികേഷ് (ഇരുവരും ദുബായ്), നിഷ (ബംഗളൂരു).
Reactions

Post a Comment

0 Comments