Ticker

6/recent/ticker-posts

അന്താരാഷ്ട്ര നഴ്സസ് വാരാഘോഷത്തിൻ്റെ ഭാഗമായി കലാമേള നടത്തി

കാഞ്ഞങ്ങാട് :അന്താരാഷ്ട്ര നഴ്സസ് വാരാഘോഷത്തിൻ്റെ ഭാഗമായി 
 കലാമേള പടന്നക്കാട് നെഹ്റു കോളേജിൽ നടന്നു.
   നെഹ്‌റു കോളേജ് പ്രിൻസിപ്പൽ ഡോ : കെ വി മുരളി ഉദ്ഘാടനം ചെയ്തു. സിനിമ, സീരിയൽ താരം ഉണ്ണിരാജ് ചെറുവത്തൂർ മുഖ്യതിഥിയായി ,എം. ഗീത (ഡി.പി.എച്ച് എൻ കാസർകോട്)അധ്യക്ഷയായി. കെ.വി. ശ്രീലത (ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രൻ്റ് ജനറൽ ആശുപത്രി കാസർകോട്), സംസാരിച്ചു. മിനി ജോസഫ് (നഴ്സിംഗ് സൂപ്രൻ്റ് സ്ത്രീകളുടെയു കുട്ടികളുടെയും ഗവ. ആശുപത്രി കാഞ്ഞങ്ങാട് ) സ്വാഗതവും, കെ.പി ദിവ്യ (ആർട്സ് പ്രോഗ്രാം കൺവീനർ) നന്ദി പറഞ്ഞു.
Reactions

Post a Comment

0 Comments