Ticker

6/recent/ticker-posts

സ്കൂൾ വാഹന സുരക്ഷാ പരിശോധന തുടങ്ങി, 22 വാഹനങ്ങൾ തിരിച്ചയച്ചു

കാഞ്ഞങ്ങാട്:പുതിയ അധ്യയന വർഷത്തിൻ്റെ മുന്നോടിയായി സ്കൂൾ വാഹനങ്ങളുടെ പരിശോധന ആരംഭിച്ചു.കാഞ്ഞങ്ങാട് സബ് ആർ ടി ഓഫീസിന് പരിധിയിലുള്ള വാഹനങ്ങളാണ് ഇന്ന് പരിശോധനക്കെത്തിയത്. 56 വാഹനങ്ങൾ പരിശോധനയ്ക്ക് ഹാജരായതിൽ 22 വാഹനങ്ങൾ വിവിധ തകരാറുകൾ കാരണം തിരിച്ചുവിട്ടു. ഹാൻ്റ്ബ്രേക്ക് തകരാറുകൾ ഉള്ള 6 വാഹനങ്ങളും, ജി പി എസ് ടാഗ് ചെയ്യാത്തതും, വിദ്യാവാഹനിൽ റെജിസ്റ്റർ ചെയ്യാത്തവയും ആയ 8 വാഹനങ്ങളും, ടയറുകൾ തേയ്മാനം സംഭവിച്ചതും, സ്റ്റീയറിങ്ങ് തകരാറുള്ളതും, പ്രൊപല്ലർ ഷാഫ്റ്റ് ക്ലാമ്പ് ഘടിപ്പിക്കാത്തതും,  ലൈറ്റ് സംവിധാനങ്ങൾ പ്രവർത്തിക്കാത്തതും ആയ വാഹനങ്ങളാണ് തിരിച്ചുവിട്ടത്. ഇവ തകരാറുകൾ പരിഹരിച്ച് വീണ്ടും ഹാജരാക്കാൻ നിർദ്ദേശം നൽകി.

രാവിലെ 9 മണി മുതൽ നടന്ന പരിശോധനയ്ക്ക് എം വി ഐമാരായ എം വിജയൻ ,കെ.വി. ജയൻ, എ എം വി ഐമാരായ സാജു വി ജെ ,സുധീഷ് എം ജി ഡ്രൈവർ ജയരാജ് എന്നിവർ നേതൃത്വം നൽകി.

 പരിശോധിക്കാൻ ബാക്കിയുള്ള വാഹനങ്ങൾ 25-5-24 ശനിയാഴ്ച 9 മണിക്ക് ദുർഗാ ഹയർ സെക്കൻ്ററി സ്കൂളിൽ ഹാജരാക്കണമെന്ന് ജോ: ആർടിഒ സന്തോഷ് കുമാർ കെ ജി അറിയിച്ചു.
Reactions

Post a Comment

0 Comments