Ticker

6/recent/ticker-posts

രണ്ടിടത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

കാഞ്ഞങ്ങാട് :കോളിച്ചാൽ - ചെറുപുഴ മലയോര ഹൈവേയിൽ കാറ്റാംകവലയിൽ പാർശ്വ സംരക്ഷണഭിത്തി നിർമ്മാണത്തോടനുബന്ധിച്ച് കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ മെയ് 15, 16 തീയതികളിൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.
 ഇതുവഴി പോകേണ്ട വാഹനങ്ങൾ പ്ലാത്തോട്ടം കവലയിൽ നിന്നും നർക്കിലക്കാട് -ചിറ്റാരിക്കൽ വഴിയും തിരിച്ചും പോകേണ്ടതാണെന്ന് കാസർകോട് കെ ആർ എഫ് ബി 
പി എം യു ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

 കിഫ്ബിയിൽ ഉൾപ്പെടുത്തി പുരോഗമിച്ചു വരുന്ന ചെറുവത്തൂർ - ചീമേനി - ഐടി പാർക്ക് റോഡിന്റെ മൂന്നാമത്തെ ഭാഗമായ ചിറ്റാരിക്കാൽ. ഭീമനടി റോഡിൽ ചിറ്റാരിക്കാൽ ജംഗ്ഷൻ മുതൽ സെൻറ് തോമസ് പള്ളിയുടെ മുൻഭാഗം വരെയുള്ള 300 മീറ്റർ സ്ഥലം മണ്ണിട്ട് ഉയർത്തുന്നതിനുള്ള പ്രവർത്തി നടക്കുന്നതിനാൽ ഈ പ്രദേശത്തുകൂടിയുള്ള ഗതാഗതം  മേയ് 14 മുതൽ പൂർണ്ണമായും പ്രവൃത്തി പൂർത്തീകരിക്കുന്നതുവരെ നിയന്ത്രിക്കും. നർക്കിലക്കാട് ഭാഗത്ത് നിന്ന് ചെറുപുഴ ഭാഗത്തേക്ക് പോകുന്നതിനും തിരിച്ചു പോകുന്നതിനും സെൻ്റ്തോമസ് പള്ളിയുടെ മുൻഭാഗത്തെ റോഡിലൂടെ കുരിശുപള്ളി - ബസ്റ്റാൻഡ് റോഡ് വഴി ഉപയോഗിക്കണം. പ്രദേശവാസികൾ ശ്രദ്ധിക്കണമെന്നും  എക്സിക്യുട്ടീവ് എഞ്ചിനിയർ അറിയിച്ചു.
Reactions

Post a Comment

0 Comments