Ticker

6/recent/ticker-posts

മടിക്കൈ ബങ്കളത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു വീട്ടമ്മ വെള്ളക്കെട്ടിൽ വീണ് മരിച്ചു, ഇടിമിന്നലിൽ വൻ നാശനഷ്ടം

കാഞ്ഞങ്ങാട് :മടിക്കൈ ബങ്കളത്ത് ഇടിമിന്നലേറ്റ് വയോധികൻ മരണപ്പെട്ടു. ബങ്കളം പുതിയ കണ്ടത്തെ കീലത്ത് ബാലൻ (70)ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം  ശക്തമായ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലേറ്റാണ് ബാലൻ മരണപ്പെട്ടത്. വീട്ടു പറമ്പിൽ വച്ചാണ് ബാലന് ഇടിമിന്നലേറ്റത്. ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയിൽ വെച്ച് മരണപ്പെടുകയായിരുന്നുകാക്കട്ടെ പി.കുഞ്ഞിരാമൻ
പരേതയായ ബി. മുത്താണി ദമ്പതികളുടെ മകനാണ്. ഭാര്യ  പരേതയായ പി.ഗിരിജ.
മക്കൾ: ഗിരീഷ്( ഓട്ടോറിക്ഷ ഡ്രൈവർ) ,രതിഷ്, (ഗൾഫ്), സുധീഷ്.
മരുമക്കൾ: അജിത ,റീന. സിപിഐ നേതാവ് ബങ്കളം പി. കുഞ്ഞികൃഷ്ണന്റെ പിതൃ സഹോദര പുത്രനാണ്.
ചെറുവത്തൂർ മീൻകടവ് പുഴയിൽ വീണ് വയോധിക മരിച്ചു. അച്ചാം സ്വദേശിനി പി.പി. വെള്ളച്ചി  65ആണ് അബദ്ധ
ത്തിലാണ് പുഴയിൽ വീണത്. കഴിഞ്ഞ മൂന്നു മാസമായി മീൻകടവിലെ സഹോദരിയുടെ വീട്ടിലായിരുന്നു താമസം.

ഇടിമിന്നലിൽ വൻ നാശ നഷ്ടം

പെരുമ്പട്ട . വേനൽ മഴയോടൊപ്പം അപകടങ്ങളും പെയ്തിറങ്ങുന്നു.
ഇന്നലെ വൈകുന്നേരം മഴയുടെ മുന്നോടിയായി  വന്നെത്തിയ അതിശക്തമായ  ഇടിമിന്നലിൽ 
പെരുമ്പട്ട മുള്ളിക്കാട് പി.സി.സലാമും കുടുംബവും  വാടകയ്ക്ക് താമസിക്കുന്ന എം.എസ്. തയ്യിബിന്റെ മേൽനോട്ടത്തിലുള്ള വീട്ടിൽ വലിയ ആഘാതമാണ് ഉണ്ടാക്കിയത് .
  വീട്ടിലെ വൈദ്യുതി സംവിധാനം പാടെ നശിച്ചു.
 മെയിൻ സ്വിച്ച്,മീറ്റർ, ഡി.പി.ബോർഡ് , വാഷിംഗ്  മിഷീൻ,  ഫ്രിഡ്‌ജ് , സ്വിച്ച് ബോർഡുകൾ  എല്ലാം കത്തി നശിച്ചു,
വീട്ടിൽ സലാമിന്റെ ഭാര്യയും മക്കളും ഉണ്ടായിരുന്നെങ്കിലും അപകടമില്ലാതെ രക്ഷപെടുകയായിരുന്നു , എങ്കിലും ഇടിമിന്നൽ വരുത്തിയ ഭയത്തിൽ നിന്നും  ഇനിയും മുക്തരായിട്ടില്ല.
കൂടാതെ ഇടിമിന്നലിന്റെ പ്രഹരം കാരണം   പ്രസ്തുത വീടിന്റെ സമീപത്ത് ,ബഹ്‌റൈനിൽ പ്രവാസിയായ , എൻ.പി.നാസർ വേലികോത്തിന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലെ കുഴൽ കിണറും അനുബന്ധ    സംവിധാനങ്ങളും തകർന്നു,
 വൻ സ്‌ഫോടന ശബ്ദത്തോടെ കിണറിന്റെ പൈപ്പുകൾ  മീറ്ററുകൾ ദൂരത്തേക്ക് പൊട്ടിതെറിച്ചു പോയി .


Reactions

Post a Comment

0 Comments