കാഞ്ഞങ്ങാട് :നൂറോളം പെൺകുട്ടികളുടെയും യുവതികളുടെയും മോർഫ് ചെയ്തനഗന ചിത്രം പ്രചരിപ്പിച്ചു 19കാരായ രണ്ട് പേർക്കെതിരെ പൊലീസ്കേസെടുത്തു. ചിറ്റാരിക്കാൽ തയ്യേനി സ്വദേശികളായ എബിൻ, സുബിൻ എന്നിവർക്കെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മുതൽ മുതിർന്ന് സ്ത്രീകളുടെ വരെ മോർഫ് ചെയ്ത ചിത്രങ്ങൾ ഇവർ പ്രചരിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. മലയോരത്തെ വിവിധ ഭാഗങ്ങളിലുള്ള യുവതികളുടെ ഫോട്ടോേ ശേഖരിച്ച് പ്രത്യേക ആപ്പ് ഉപയോഗിച്ച് അശ്ലീല ചിത്രം ചേർത്ത് പ്രചരിപ്പിച്ചതായാണ് വിവരം. യുവതിജില്ലാ പൊലീസ്മേധാവിക്ക് നൽകിയ പരാതിയെ തുടർന്നാണ് കേസ്'. പ്രതികളുടെ ഫോൺ പിടിച്ചെടുത്ത്സൈബർ സെല്ലിലേക്ക് പരിശോധനക്ക് അയച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാനായിട്ടില്ലെന്ന് പൊലീസ് ഉത്തരമലബാറിനോട് പറഞ്ഞു.
0 Comments