Ticker

6/recent/ticker-posts

കാണാതായ യുവ എഞ്ചിനീയറെ കോഴിക്കോട് കണ്ടെത്തി

കാഞ്ഞങ്ങാട് : കാണാതാ
യുവ എഞ്ചിനീയറെ ഇന്നുച്ച
യോടെ കോഴിക്കോട് കണ്ടെത്തി. അദ്ദേഹത്തിന്റെ കാർ 
 അലാമിപ്പള്ളിയിൽ ഉപേക്ഷിച്ച നിലയിൽ ഇന്നലെ രാത്രി
കണ്ടെത്തിയിരുന്നു. പനയാൽ അമ്പങ്ങാട്ടെ കുഞ്ഞിരാമൻ്റെ മകൻ കെ. വി. സജിത്തിനെ 35 യാണ് കണ്ടെത്തിയത്. 13 ന് രാവിലെ വീട്ടിൽ നിന്നും പോയ ശേഷം കാണാതാവുകയായിരുന്നു. പിതാവ് നൽകിയ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തിരുന്നു ഇതിനിടയിലാണ് സജിത്തിനെ ഇന്ന്
കോഴിക്കോടെത്തിയ നാട്ടുകാരൻ കണ്ട് മുട്ടിയത്. ബസ് സ്റ്റാൻ്റിൽ ആണ് കണ്ടത്. തുടർന്ന് ബേക്കൽ പൊലീസിൽ നാട്ടുകാരൻ വിവരം നൽകി. എസ്. ഐ മനീഷ് യുവാവുമായി ഫോണിൽ സംസാരിച്ചു. നാട്ടിലേക്ക് മടങ്ങിവരികയാണെന്ന് സജിത്ത് പൊലീസിനോട് പറഞ്ഞു.
Reactions

Post a Comment

0 Comments