Ticker

6/recent/ticker-posts

കുടുംബം ഉറങ്ങി കിടന്ന വീട്ടിൽ നിന്നും പന്ത്രണ്ട് പവൻ സ്വർണാഭരണങ്ങളും പണവും മോഷണം പോയി

കാഞ്ഞങ്ങാട് :കുടുംബം ഉറങ്ങി കിടന്ന വീട്ടിൽ നിന്നും അലമാരയിൽ സൂക്ഷിച്ചിരുന്ന
പന്ത്രണ്ട് പവൻ സ്വർണാഭരണങ്ങളും 9000 പണവും മോഷണം പോയി. ടിബിറോഡ് ജംഗ്ഷനിൽേ ബേങ്ങച്ചേരി കോംപ്ലക്സിന് പിറക് വശത്തെ വാടക വീട്ടിലാണ് മോഷണം. പി വി . റാബിയയുടെ പള്ളിക്കാടത്ത് ക്വാർട്ടേഴ്സി
ലാണ് മോഷണം. ഇന്നലെ രാത്രി 11.30 മണിക്കും പുലർച്ചെ 2 മണിക്കുമിടയിലാണ് മോഷണം. രാത്രി 11.30 മണിക്കാണ് ഇവർ വാതിലടച്ചതെന്ന് പറയുന്നു. വാതിൽ കുത്തി തുറന്നതിൻ്റെ ലക്ഷണമില്ല. കിടപ്പ് മുറിയിലെ അലമാരയിൽ നിന്നു മാണ് മോഷണം. മൂന്ന് പവൻ്റെ ഒരു വളരണ്ടേമുക്കാൽ പവൻ വീതമുള്ള രണ്ട് വളകൾ മൂന്നര പവൻ്റെ നക്ലസും പണവുമാണ് നഷ്ടപ്പെട്ടത്. സ്വർണത്തിനൊപ്പം മുക്ക് പണ്ടമുണ്ടായിരുന്നുവെങ്കിലും ഇത് മോഷ്ടാവ് കൊണ്ട് പോയിട്ടില്ല. ഹോസ്ദുർഗ് ഇൻസ്പെക്ടർ എം പി . ആസാദിൻ്റെ നേതൃത്വത്തിൽ അന്വേഷിക്കുന്നു. പൊലീസ് നായയും വിരലടയാള വിദഗധരും എത്തി.
Reactions

Post a Comment

0 Comments