Ticker

6/recent/ticker-posts

റിട്ട. ഡെവലപ്മെൻ്റ് കമ്മീഷണർ നെല്ലിക്കാട്ടെ പി.എ.രാമൻ അന്തരിച്ചു

കാഞ്ഞങ്ങാട് :റിട്ട അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണർ നെല്ലിക്കാട്ട് സിന്ധു ഭവനിൽ പി. എ. രാമൻ 84 അന്തരിച്ചു. പെരുമ്പാവൂർ സ്വദേശിയാണ്.1960ൽ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്ററായി സർവീസിൽ പ്രവേശിച്ചു നാഷണൽ സാമ്പിൾ സർവ്വേ ഇൻവെസ്റ്റിഗേറ്റർ, ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ, ഓഫീസർ എന്നീ തസ്തികളിൽ ജോലി ചെയ്തു.പിന്നീട് ഗ്രാമ വികസന വകുപ്പിൽ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറായി. കോഴിക്കോട്, എറണാകുളം, തൃശൂർ, കാസർ ജില്ലകളിൽ ബി.ഒ ആയി സേവനമനുഷ്ഠിച്ചു അസിസ്റ്റൻറ് പ്രൊജക്റ്റ് ഓഫീസർ ആയും സേവനമനുഷ്ഠിച്ചു.ഭാര്യ എം. ആർ ജാനകി ( റിട്ട അധ്യാപിക) മക്കൾ:സിന്ധു പി രാമൻ ക്ലാർക്ക് ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കാഞ്ഞങ്ങാട് സൗത്ത്' ) ,ഡോ. പി. ആർ സജി.മരുമക്കൾ :എ.സി ബാബുരാജ് (നെല്ലിക്കാട്ട് ),ഡോ കെ. ആർ ബിന്ദു. സഹോദരങ്ങൾ: നാരായണൻ, ബാലകൃഷ്ണൻ, പാറുക്കുട്ടി, ലക്ഷ്മിക്കുട്ടി പരേതരായ കൃഷ്ണൻ, സരോജിനി.
Reactions

Post a Comment

0 Comments