Ticker

6/recent/ticker-posts

ബൈക്കിൽ നിന്നും മയക്ക് മരുന്ന് പിടികൂടി യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് : മോട്ടോർബൈക്കിൽ നിന്നും മയക്ക് മരുന്ന് പിടികൂടി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തൊടി തൈ വളപ്പിലെ തുരുത്തി ടി. എം. അബൂബക്കർ സിദ്ദീഖിനെ 27 യാണ് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. വിൽപ്പനക്കായി ബൈക്കിൽ എം.ഡി.എം.എ കടത്തി
കൊണ്ട് പോകവെ പിടികൂടുകയായിരുന്നുവെന്ന് പൊലീസ് ഉത്തരമലബാറിനോട് പറഞ്ഞു. 3.75 ഗ്രാം മാരകമയക്ക് മരുന്ന് പിടികൂടി. ചെർക്കള അഞ്ചാം മൈലിൽ നിന്നും ഇന്ന് വൈകീട്ടാണ് പിടികൂടിയത്. എസ്. ഐ വി . വി . അജീഷുംപാർടിയുമാണ് പിടികൂടിയത്.
Reactions

Post a Comment

0 Comments