Ticker

6/recent/ticker-posts

പുലർച്ചെ ചൂതാട്ടത്തിനിടെ എട്ടംഗ സംഘം പിടിയിൽ

കാഞ്ഞങ്ങാട് :പുലർച്ചെ ചൂതാട്ടത്തിനിടെ എട്ടംഗ സംഘം പിടിയിൽ. പെരിയ കാഞ്ഞിര ടുക്കത്ത് ചൂതാട്ടത്തിലേർപ്പെട്ടവരെയാണ് ഇന്ന് പുലർച്ചെ 2.45 ന് ബേക്കൽ പൊലീസ് പിടികൂടിയത്. 4180 രൂപയും പിടികൂടി. ഇഖ്ബാൽ നഗറിലെഫൈസൽ 45, അതിഞ്ഞാലിലെ ഹസൻ അബു 68, ഏഴാംമൈലിലെ അബ്ദുൾ നിസാർ 30, പൂച്ചക്കാടിലെ അബ്ദുൾ സലാം 46,മംഗ്ളുരുവിലെ ദനൂഷ്കുമാർ 26, തട്ടുമ്മലിലെ മൻസൂർ 28, ചെറുപനത്തടിയിലെ ഷിബു 52 , കൊളവയലിലെ ഷിഹാബ് 40 എന്നിവരാണ് പിടിയിലായത്. പൊതു സ്ഥലത്തായിരുന്നു ചൂതാട്ടം.കേസെടുത്തു.

Reactions

Post a Comment

0 Comments