Ticker

6/recent/ticker-posts

കയ്യൂരിൽ 29 കാരൻ നിർമ്മാണത്തിലുള്ള വീട്ടിലും മടിക്കൈ സ്വദേശി ചീമേനിയിലും മേൽപ്പറമ്പിൽ യുവാവും ജീവനൊടുക്കി

കാഞ്ഞങ്ങാട് : വിത്യസ്ത സംഭവങ്ങളിൽ മൂന്ന് യുവാക്കൾ ജീവനൊടുക്കി.കയ്യൂരിൽ 29 കാരൻ നിർമ്മാണത്തിലുള്ള സ്വന്തം വീട്ടിലും മടിക്കൈ സ്വദേശി ചീമേനിയിലും മേൽപ്പറമ്പയിൽ യുവാവിനെയും ജീവനൊടുക്കി നിലയിൽ കണ്ടെത്തി.
 യുവാവിനെ കശുമാവിൻ കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ വെള്ളച്ചേരിയിലെ തട്ടുമ്മൽ അമ്പുവിൻ്റെ മകൻ കെ.വി. ബിജു 46 വാണ് മരിച്ചത്. ചീമേനി നെടുംബ  തോട്ടത്തിലാണ് മരിച്ച നിലയിൽ കണ്ടത്.ചീമേനി പൊലീസ് ഇൻക്വസ്റ്റ് നടത്തി.
നിർമാണ തൊഴിലാളിയാണ്. ഭാര്യ: ടി.ഗീത ഏകമകൻ : അഭിനവ്.
കയ്യൂർ കനിയന്തോലിലെ സന്തോഷ് കുമാറിൻ്റെ മകൻ പി.എസ്. അരുൺകുമാറിനെ 29 വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും മരിച്ചു. ഇന്ന് വൈകീട്ടാണ് സംഭവം.
മേൽപ്പറമ്പിലെ ക്വാർർട്ടേഴ്സിൽ താമസിക്കുന്ന തൃശ്ശൂർ സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കൊടുങ്ങല്ലൂർ അഴീക്കോട് ഇടവൻ പള്ളി ബീച്ചിലെ  പൊന്നത്ത് ഹൗസിൽ ഗോപിയുടെ മകൻ ടി.ജി സജീഷ് 40ആണ് മരിച്ചത്.  ക്വാർട്ടേഴ്സ് മുറിയിലെ ഫാനിലാണ് തൂങ്ങിയ നിലയിൽ കണ്ടത്.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
Reactions

Post a Comment

0 Comments