Ticker

6/recent/ticker-posts

കൊവ്വൽപള്ളി സ്വദേശി ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :കൊവ്വൽപള്ളി സ്വദേശി ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊവ്വൽ പള്ളി പെട്രോൾ പമ്പിനടുത്ത് താമസിക്കുന്ന അപ്പക്കുഞ്ഞിയുടെ മകൻ സുനിൽ കുമാർ 50 ആണ് മരിച്ചത്. വീടിന്  സമീപം പത്തായ പുരക്കടുത്താണ് മരിച്ച നിലയിൽ കണ്ടത്. ഇന്ന് വൈകീട്ടാണ് കണ്ടത്. പ്രവാസിയാണ്. അടുത്തിടെയാണ് ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. പൊലീസ് സ്ഥലത്തെത്തി. ആദ്യം ആളെ തിരിച്ചറിഞ്ഞിരുന്നില്ല. 
മാതാവ്: തങ്കമണി .
ഭാര്യ : രജനി. 
മക്കൾ : കെ.വി.പൂജ  , കെ. വി.ദേവിക .
സഹോദരങ്ങൾ : ബിജു,,അജയൻ ,  സുജാത .


Reactions

Post a Comment

0 Comments