Ticker

6/recent/ticker-posts

റോഡരികിൽ നിന്നും മരം മുറിച്ചു കടത്തിയ കേസിൽ ജ്വല്ലറി ഉടമ പൊലീസിൽ കീഴടങ്ങി

കാഞ്ഞങ്ങാട് :റോഡരികിൽ നിന്നും മരം മുറിച്ചു കടത്തിയ കേസിൽ പ്രതിയായ ജ്വല്ലറി ഉടമ പൊലീസിൽ കീഴടങ്ങി. ഗിരിജ മുരളിയാണ് ഇന്ന് ഹോസ്ദുർഗ് 
പൊലീസിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായത്. ഒരു മാസം മുൻപാണ് കേസിനാസ്പദമായ സംഭവം. സംസ്ഥാന പാതയിൽ കിഴക്കും കരകുശവൻ കുന്നിന് സമീപത്തെ പി.ഡബ്ളിയുടെ കീഴിലുള്ള പൂമരങ്ങൾ മുറിച്ച് കടത്തുകയായിരുന്നു. പിഡബ്ളിയു ഉദ്യോഗസ്ഥർ നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു. കേസിൽ ഒരു പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 
മോഷണം പോയ മരം പൊലീസ് കണ്ടെത്തിയിരുന്നു.
 ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യം തേടിയിരുന്നു. കോടതി ആവശ്യപ്രകാരമാണ് പൊലീസിൽ ഹാജരായത്. നോട്ടീസ് നൽകിയ ശേഷം വിട്ടയച്ചു.
Reactions

Post a Comment

0 Comments