നാളെയും മറ്റന്നാളുംകാഞ്ഞങ്ങാട് - കാസർകോട്കെ.എസ്.ടി. പി റോഡിൽ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഭരണി മഹോല്‍സവത്തിന്റെ ഭാഗമായി 27 ന് 4 മണി മുതല്‍ 28 ന്8 മണി വരെയാണ് കാസർകോട് – കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കാസർകോട് നിന്നും വരുന്ന ബസ് അടക്കമുള്ള എല്ലാ വലിയ വാഹനങ്ങളും കാസർകോട് നിന്നും എൻ. എച്ച് 66 വഴി കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകേണ്ടതാണ്.
കാസർകോട് നിന്നും വരുന്ന ചെറുവാഹനങ്ങള്‍ കളനാട് നിന്നും തിരിഞ്ഞു ചട്ടഞ്ചാല്‍ റോഡില്‍ പ്രവേശിച്ച് എൻ.എച്ച് 66 ല്‍ എത്തിച്ചെര്‍ന്നു അതുവഴി പോകേണ്ടതാണ്.
കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും കാസർകോട് ഭാഗത്തേക്ക് വരുന്ന എല്ലാ വലിയ വാഹനങ്ങളും കാഞ്ഞങ്ങാട് സൗത്തില്‍ നിന്നും കെ . എസ് .ടി പിറോ
ഡില്‍ പ്രവേശിക്കാതെ ദേശീയ പാത 66 വഴി തന്നെ പോകേണ്ടതാണ്.
കാഞ്ഞങ്ങാട് ഭാഗത്ത് നിന്നുമുള്ള ചെറുവാഹനങ്ങള്‍ കെ.എസ്.ടി.പി റോഡില്‍ കൂടി മഡിയന്‍ ജങ്ഷനില്‍ നിന്നും മാവുങ്കല്‍ എത്തിച്ചേരുകയോ പൂച്ചക്കാട് വരെ വന്നു രാവണേശ്വരം മുക്കൂട്ട് വഴി കേന്ദ്ര സര്‍വകലാശാലക്കു സമീപത്ത് കൂടി ദേശീയ പാത 66 ല്‍ പ്രവേശിക്കുകയോ ചെയ്തു കാസർകോട് ഭാഗത്തേക്ക് പോകേണ്ടതുമാണെന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പ അറിയിച്ചു.
0 Comments