കാഞ്ഞങ്ങാട് : മലയോരത്തെ സമാന്തര ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടകേസുകളിലെ മുഖ്യ പ്രതി അറസ്റ്റിൽ. കൊട്ടോടി കൂരംകയ സ്വദേശി സി. പ്രഭാകരൻ 56 ആണ് അറസ്റ്റിലായത് . രാജപുരം എസ്.ഐ പ്രദീപ് കുമാറിൻ്റെ നേതൃത്വത്തിലാണ് അറസ്റ്റ്. പ്രതിയെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി. ലോട്ടറി ചൂതാട്ടത്തിൻ്റെ തലവനാണ് പ്രഭാകരനെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ അറസ്റ്റിലായചുള്ളിക്കര വെള്ളരിക്കുണ്ടിലെ എം.രാമൻ 55നെ ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. ഇന്നലെ പിടിയിലായപൂടംകല്ലിലെ ജോസ് ജോസഫിന് 77 കോടതി ജാമ്യം അനുവദിച്ചു. പ്രായം പരിഗണിച്ചാണ് ജോസ് ജോസഫിന് ജാമ്യമനുവദിച്ചത്.
0 Comments