Ticker

6/recent/ticker-posts

സ്കൂളിലേക്ക് പോയ 12 വയസുകാരനെ കാണാതായി

കാസർകോട്:സ്കൂളിലേക്ക് പോയ 12 വയസുകാരനെ കാണാതായതായി പരാതി. മാതാവിൻ്റെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തി വരുന്നു. ഇന്ന് രാവിലെ 9 ന് വീട്ടിൽ നിന്നും സ്കൂളിലേക്ക് പോയ ഉപ്പള പാറക്കട്ടയിലെ മുഹ്സിൻ ഖാൻ്റെ മകൻ അമാൻഖാനെയാണ് കാണാതായത്. സ്കൂട്ട് വിട്ട ശേഷവും വീട്ടിലെത്താത്തതിനെ തുടർന്ന് മാതാവ് നബീസത്ത് ഫൗസിയ നൽകിയ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments