Ticker

6/recent/ticker-posts

ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട ആസാം യുവതിയെ വിളിച്ചു വരുത്തി ബലാൽസംഗം ചെയ്തു യുവാവിനായി തിരച്ചിൽ

കാഞ്ഞങ്ങാട് :ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട 
ആസാം യുവതിയെ വിളിച്ചു വരുത്തി ബലാൽസംഗം ചെയ്തുവെന്ന പരാതിയിൽ കേസെടുത്ത പൊലീസ് യുവാവിനെ കണ്ടെത്താൻ തിരച്ചിൽ നടത്തി. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന 27 കാരിയുടെ പരാതിയിൽ
 ചന്തേര പൊലീസ് ആണ് കേസെടുത്തത്. മുവതി പറഞ്ഞപേര് പ്രകാരം മനാഫിനെതിരെയാണ് കേസ്. വിവാഹ വാഗ്ദാനം നൽകി ബലാൽസംഗം ചെയ്തുവെന്നാണ് കേസ്. ചന്തേര പൊലീസിൽ നേരിട്ട് ഹാജരായി യുവതി പരാതി നൽകുകയായിരുന്നു.
പ്രതി പടന്ന സ്വദേശി യാണെന്ന് യുവതി യുവതി പറഞ്ഞ പ്രകാരം പടന്ന ഭാഗത്ത് പൊലീസ് തിരച്ചിൽ നടത്തി.
കണ്ടെത്താനായില്ല. രണ്ട് വർഷത്തിനിടെ
 വിവിധ സ്ഥലങ്ങളിൽ താമസിപ്പിച്ചു പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.  കേരളത്തിൽ ജോലി ചെയ്യുന്ന യുവതിയാണ് പരാതിക്കാരി.
Reactions

Post a Comment

0 Comments