കാഞ്ഞങ്ങാട് : അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചു. വിദഗ്ധ ചികിൽസക്കായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിലിക്കോട്
മല്ലക്കര അംഗണവാടി സമീപം കച്ചേരി വളപ്പിൽ രവീന്ദ്രൻ്റെ ഭാര്യ പി. ശ്രീജ 42 ആണ് മരിച്ചത്. ചികിൽസയിലിരിക്കെ പയ്യന്നൂർ സഹകരണ ആശുപത്രിയിലാണ് കുഴഞ്ഞു വീണത്. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി.
മക്കൾ: ദേവാഞ്ജന. അൻവിത.
മാതാവ് : പി. കല്ലാണി.
പിതാവാ പരേതനായ അപ്പു.
സഹോദരങ്ങൾ: നളിനി, വനജ, പ്രദിപൻ, അനിത, ചിത്ര.
0 Comments