കാസർകോട്: തളങ്കര റെയിൽവെ സ്റ്റേഷൻ റോഡിൽ നിന്നും എം. ഡി . എം എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് എസ്.ഐ എൻ . അൻസാറിൻ്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി പിടികൂടുകയായിരുന്നു.
പെരിയടുക്കയിലെ പി. എ . അൻസാറിനെ 27 യാണ് അറസ്റ്റ് ചെയ്തത്. 0.28 ഗ്രാം എം.ഡി.എം എ കണ്ടെടുത്തു. പൊലീസിനെ കണ്ട് ബാഗ് ഉപേക്ഷിച്ച് ഓടിയ പ്രതിയെ ഓടിച്ച് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് എം.ഡി.എം എ കണ്ടെടുത്തത്.
0 Comments