കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് -കാസർകോട് കെ.എസ്.ടി.പി റോഡിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ഇന്ന് രാവിലെ മേൽപ്പറമ്പ കട്ടക്കാലിൽ ആയിരുന്നു അപകടം. കളനാട് റെയിൽവെ സ്റ്റേഷന് അടുത്തെ പയ്യോത്ത് മുഹമ്മദിൻ്റെ മകൻ പി.എം. അഷറഫ് 64 ആണ് മരിച്ചത്. കളനാട് ഭാഗത്ത് നിന്നും കട്ടക്കാൽ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിൽ കാസർകോട് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ഇടിക്കുകയായിരുന്നു. ബസ് ഡ്രൈവറുടെ പേരിൽ മേൽപ്പറമ്പ പൊലീസ് കേസെടുത്തു.
0 Comments