നീലേശ്വരം :നല്ല നാളെക്കായ് കളിക്കളമൊരുക്കാൻ മൽസ്യ വിൽപ്പനയുമായി നാട്. ചാലഞ്ച് നാടാകെ ഏറെറടുത്തതോടെ
കച്ചവടം ഉഷാറായി.
കരിന്തളംകുണ്ടൂർ നാടിന്റെ കൂട്ടായ്മയിൽ തലമുറകൾക്ക് കളിച്ചു വളരാൻ 15 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന കളിക്കളത്തിന്റെ ധനശേഖരനാർത്ഥം കാലിച്ചാമരത്ത് ആണ് മീൻ വിൽപ്പന നടത്തിയത്. രാവിലെ 8 മണി മുതൽ ആരംഭിച്ച മീൻ വിൽപ്പനക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. ഭാവി തലമുറക്ക് കളിച്ചു വളരുന്നതിന് വേണ്ടിയും അതിലുപരി നാടിന് ഒത്തുചേരാൻ ഒരിടം എന്ന സങ്കല്പം യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടി കുണ്ടൂരിൽ നിർമ്മിക്കുന്ന കളിക്കളത്തിന് ഫണ്ട് കണ്ടെത്താൻ വിവിധ മാർഗങ്ങളാണ് സംഘാടകസമിതി സ്വീകരിച്ചിട്ടുള്ളത്. വനിതകളുടെ നേതൃത്വത്തിൽ ചക്ക ചിപ്സ് നിർമ്മാണം, യുവാക്കളുടെ നേതൃത്വത്തിൽ പാഴ് വസ്തുക്കളുടെ ശേഖരണം, ക്ലബ്ബിന്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച്, മുക്കട പാലത്തിനു സമീപം ഫുഡ് പോയിന്റ് എന്നിവ ഇതിനോടകം സംഘടിപ്പിച്ചു കഴിഞ്ഞു. കാലിച്ചാമരം ടൗണിൽ
വൈകീട്ട്
വരെയും മീൻ വിൽപ്പന തകൃതിയിൽ നടന്നു. വാഹനങ്ങളിൽ കൊണ്ട് പോയിയും മൽസ്യ വിൽപ്പനനടത്തിയിരുന്നു. പരിപാടി വരയിൽ രാജൻ ഉദ്ഘാടനം ചെയ്തു. വി. അമ്പഞ്ഞി അധ്യക്ഷനായി. എം ചന്ദ്രൻ, വി. ജി. അനീഷ് , എൻ. വിനോദ്, യു. രതീഷ്, എൻ. രാജൻ, പി. പി. അനീഷ്,എൻ. കെ. നാരായണൻ, രജിത്, കെ. അനുരാജ്, കെ. വിനീത്,വി. സതീശൻ,കെ. കൃഷ്ണൻ,എൻ. മാളവിക,എ. സി ദിവ്യ സംസാരിച്ചു.
0 Comments