കാസർകോട്:മാതാവിനെ വിളിച്ച് നാട്ടിലേക്ക് വരുന്നതായി അറിയിച്ച ശേഷം തമിഴ്നാട്ടിൽ നിന്നും രാത്രി യാത്ര തിരിച്ച 19 വയസുകാരനെ കാണാതായി. തമിഴ്നാട് - കർണാടക അതിർത്തി പ്രദേശമായ ഹൂസൂരിൽ നിന്നും കഴിഞ്ഞ 18 ന് അർദ്ധ രാത്രി 11.45 ന് കാസർകോട്ടേക്ക് യാത്ര തിരിച്ച യുവാവിനെയാണ് കാണാതായത്. ദേലംപാടികൊട്ടിഗടടെയിലെ ബേബിയുടെ മകൻ ഗണേഷിനെയാണ് കാണാതായത്. ജോലിസ്ഥലത്ത് നിന്നു മാണ് നാട്ടിലേക്ക് വരുന്നതായി അറിയിച്ചത്. മൂന്ന് ദിവസമായിട്ടും വിവരമില്ലാത്തതിനെ തുടർന്ന് മാതാവ് പൊലീസിൽ പരാതി നൽകി. ആദൂർ പൊലീസ് കേസെടുത്തു.
0 Comments