കാഞ്ഞങ്ങാട് :ചീട്ടുകളി ചൂതാട്ടത്തിൽ ഏർപെട്ട അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് കേസ് റജിസ്ട്രർ ചെയ്തു. ഇന്ന് വൈകീട്ട് 6.30 മണിയോടെയാണ് റമ്മി ചൂതാട്ടത്തിലേർപ്പെട്ടവർ ബേഡകം പൊലീസിൻ്റെ പിടിയിലായത്. കുറ്റിക്കോൽ ബേത്തുർപാറ ഗവ. ഹയർ സെക്കൻ്ററി സ്കൂളിന് നൂറ് മീറ്റർ അകലെ ചൂതാട്ടത്തിലേർപെട്ടവരാണ് പിടിയിലായത്. ഇൻസ്പെക്ടർ ടി. ദാമോദരൻ്റെ നേതൃത്വത്തിലാണ് പിടികൂടിയത്. കളിക്കളത്തിൽ കാണപ്പെട്ട പണവും പിടികൂടി.
0 Comments