പെൺകുട്ടി ഓടിച്ച സ്കൂട്ടർ
പിടിയിൽ. മകൾക്ക് സ്കൂട്ടർ ഓടിക്കാൻ നൽകിയ
മാതാവിനെതിരെ പൊലീസ് കേസെടുത്തു. പള്ളിക്കര മാസ്തി ഗുഡെയിൽ ബേക്കൽ ഇൻസ്പെക്ടർ എം.വി. ശ്രീദാസിൻ്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് 17 വയസുള്ള പെൺകുട്ടി സ്കൂട്ടർ ഓടിച്ചെത്തിയത്. ചോദ്യം ചെയ്തതിൽ ഉമ്മയാണ് സ്കൂട്ടർ ഓടിക്കാൻ നൽകിയതെന്ന് പറഞ്ഞു. പെൺകുട്ടിയെ വിട്ടയച്ച് സ്കൂട്ടർ കസ്റ്റഡിയിലെടുത്ത പൊലീസ് ബേക്കൽ സ്വദേശിനിക്കെതിരെ കേസെടുത്തു.
0 Comments