Ticker

6/recent/ticker-posts

കാഴ്ചകൾ മങ്ങില്ല ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കാസർകോട് ക്ലിയർ സൈറ്റ് പദ്ധതി ആരംഭിച്ചു

കാസർകോട്:ആസ്റ്റർ മിംസ് കാസർകോട്, വൺ സൈറ്റ് - എസ്സിലോർ ലക്സോട്ടിക്ക ഫൗണ്ടേഷൻ എന്നിവയുടെ പിന്തുണയോടെ, ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിൻ്റെ ആഗോള സിഎസ്ആർ വിഭാഗമായ ആസ്റ്റർ വോളൻ്റിയർസ് കാസർകോട്, മഞ്ചേശ്വരം എന്നിവിടങ്ങളിലെ സ്കൂൾ കുട്ടികൾക്കായി സൗജന്യ പീഡിയാട്രിക് കാഴ്ച പരിശോധന പദ്ധതിയായ "ക്ലിയർ സൈറ്റ്" ആരംഭിച്ചു.  എ.കെ.എം. അഷ്റഫ്  പദ്ധതിക്ക് തുടക്കം കുറിച്ചു. ചടങ്ങിൽ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കാസർകോടിൻ്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ. സോയ് ജോസഫ് അധ്യക്ഷത വഹിച്ചു.  ആസ്റ്റർ വോളൻ്റിയർസിൻ്റെ ഇന്ത്യ ഹെഡ് 
രോഹൻ ഫ്രാങ്കോ, എക്സെല്ലാർ എക്സോട്ടിക്കയുടെ സി എസ് ആർ ഹെഡ് ധർമ്മപ്രസാദ് റായ് എന്നിവർ മുഖ്യ അതിഥികളായി.  പ്രോജക്ടിൻ്റെ ലക്ഷ്യങ്ങളെ കുറിച്ച് ഒപ്റ്റോമെട്രിസ്‌റ്റ്  ലുബാബ വിശദീകരിച്ചു. ആസ്റ്റർ മിംസ് കമ്മ്യൂണിറ്റി കണകട് മാനേജർ കെ.വി.
മധുസൂദനൻ , ബിസിനസ് ഹെഡ് വി. വി. വിജീഷ്, ഹ്യൂമൺ റിസോഴ്സ് ഹെഡ്  ഫ്രാൻസിസ്, സർവീസ് എക്സലൻസ് കോർഡിനേറ്റർ ശ്വേത രാമൻ  ആശംസ അർപ്പിച്ചു. ഫീൽഡ് കോർഡിനേറ്റർ ഹരിത സ്വാഗതവും, ക്ലിയർ സൈറ്റ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ ഗോപിക നന്ദി രേഖപ്പെടുത്തി.
സ്കൂൾ കുട്ടികൾക്ക് കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിലൂടെ അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കോഴിക്കോടും എറണാകുളത്തും 2024-ൽ വിജയകരമായി നടപ്പിലാക്കിയ പദ്ധതിയാണിത്. ടെസ്റ്റിംഗ് പ്രോട്ടോക്കോളുകൾ സ്ഥാപിക്കുന്നതും കുട്ടികൾക്ക് രോഗനിർണയം ലഭിച്ചാലുടൻ പ്രീഫാബ്രിക്കേറ്റഡ് കണ്ണടകൾ സൗജന്യമായി നൽകുന്നതും ഇതിൽ ഉൾപ്പെടുന്നു.  കുട്ടികൾക്കിടയിൽ വ്യാപകമായ മയോപിയയെ ചെറുക്കുന്നതിന് ഈ പദ്ധതി ലക്ഷ്യമിടുന്നു.
Reactions

Post a Comment

0 Comments