കാഞ്ഞങ്ങാട് :കണ്ണൂരിലേക്ക് പഠിക്കാൻ പോയ വിദ്യാർത്ഥിയെ കാണാതായതായി പരാതി. ഇന്ന് രാവിലെ 8 മണിയോടെ പടന്നക്കാട് നിന്നും പോയ വിദ്യാർത്ഥിയെയാണ് കാണാതായത്.
പടന്നക്കാട്ടെ പീർ മുഹമ്മദിൻ്റെ മകൻ മുർഷിദ് മുഹമ്മദിനെ 21 യാണ് കാണാതായത്. കണ്ണൂർ തലാപ്പിലുള്ള അക്കാദമി ഫോർ പ്രൊഫസഷണൽ സ്റ്റഡീസ് എന്ന സ്ഥാപനത്തിലേക്ക് പഠിക്കാനെന്ന് പറഞ്ഞായിരുന്നു പോയത്. പിതാവിൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
0 Comments