Ticker

6/recent/ticker-posts

വിവാഹിതയായ മകളെ ബലാൽസംഗം ചെയ്ത പിതാവ് കസ്റ്റഡിയിൽ

കാഞ്ഞങ്ങാട് :വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ മകളെ ബലാൽസംഗം ചെയ്ത പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും. യുവതിയുടെ പരാതിയിൽ ചന്തേര പൊലീസ് പിതാവിൻ്റെ പേരിൽ ബലാൽസംഗ കുറ്റം ചുമത്തി കേസ് റജിസ്ട്രർ ചെയ്ത ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഭർത്താവ് കൂടെയില്ലാത്ത യുവതി കുട്ടിക്കൊപ്പം സ്വന്തം വീട്ടിൽ വന്ന് നിൽക്കുന്ന സമയത്തായിരുന്നു പിതാവ് പീഡിപ്പിച്ചത്. പരാതിയുമായി പൊലീസിൽ ഹാജരായ യുവതി കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ കൗൺസിലിംഗിന് വിധേയമായപ്പോഴും പീഡന വിവരം പറഞ്ഞു. തുടർന്നാണ് 62 കാരനായ പിതാവിനെതിരെ പൊലീസ് എഫ്.ഐ.ആർ റജിസ്ട്രർ ചെയ്തത്.
Reactions

Post a Comment

0 Comments