കാസർകോട്:കാർ യാത്രക്കാരൻ്റെ കഴുത്തിൽ വാൾ വച്ച് മൂന്ന് ലക്ഷം വില വരുന്ന മൂന്ന് പവൻ സ്വർണ മാല കവർന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മഞ്ചേശ്വരം മൊർത്തനയിലാണ് സംഭവം. കാസർകോട് വോർക്കാടിയിലെ
സ്വാനിത് എൻ ശീതാറാം ഷെട്ടി 33 യുടെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. വെളുത്ത നിറത്തിൽ ഉള്ള കാറിൽ വന്ന പ്രതികൾ കാറിനുള്ളിൽ നിന്നും വാൾ എടുത്ത് കഴുത്തിൽ വച്ച് കൊല്ലുമെന്ന് ഭീഷണിപെടുത്തി ആഭരണം കവർന്നെന്നാണ് പരാതി. പിന്നീട് പ്രതികൾ കടന്നു കളഞ്ഞു.
0 Comments