Ticker

6/recent/ticker-posts

ജെ.സി.ബി.യുടെ ഫ്രണ്ട് ബക്കറ്റിൽ കയറിയിരുന്ന് യാത്ര ചോദ്യം ചെയ്ത സൈറ്റ് എഞ്ചിനീയറുടെ വാരിയെല്ലിന് പരിക്കേൽപ്പിച്ചു തൊഴിലാളികൾക്കെതിരെ കേസ്

കാഞ്ഞങ്ങാട് :ജെ.സി.ബി.യുടെ ഫ്രണ്ട് ബക്കറ്റിൽ കയറിയിരുന്ന് യാത്ര ചെയ്തത് ചോദ്യം ചെയ്ത മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ
 സൈറ്റ് എഞ്ചിനീയറുടെ വാരിയെല്ലിനും ഷോൾഡറിനും മുഷ്ടി ചുരുട്ടി ഇടിച്ച്
പരിക്കേൽപ്പിച്ചു. ഇതേ കമ്പനിയിലെ രണ്ട് തൊഴിലാളികൾക്കെതിരെ ബേക്കൽ പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തു. പെരിയ 
സെൻട്രൽ യൂണിവേഴ്സിറ്റിക്ക് മുന്നിൽ ബ്രിഡ്ജിന് സമീപത്ത് വച്ചായിരുന്നു അക്രമം.തെലുങ്കാന സ്വദേശി ചെട്ടി വംശി 33 യുടെ പരാതിയിൽ തൊഴിലാളികളായ ആഷിഷ് കുമാർ റാവത്ത , വിശാൽ റാവത്ത് എന്നിവർക്കെതിരെയാണ് കേസ്. വൈകീട്ടാണ് സംഭവം.
Reactions

Post a Comment

0 Comments