വൈകി കുട്ടികളെ നാല് പേരെയും
ഷൊർണ്ണൂരിൽ കണ്ടെത്തി. ചെറുവത്തൂർ ഭാഗത്തെ നാല് കുട്ടികളെയാണ് കാണാതായത്. ഇന്നലെ ഉച്ചഭക്ഷണം കഴിക്കാൻ സ്കൂളിൽ നിന്നും വീട്ടിലേക്ക് പോയ ശേഷം കാണാതാവുകയായിരുന്നു. 8, 9 ക്ലാസുകളിൽ പഠിക്കുന്ന 13, 14 വയസ് പ്രായക്കാരെയാണ് കാണാതായത്. രക്ഷിതാക്കളുടെ പരാതിയിൽ ചന്തേര പൊലീസ് കേസെടുത്തിരുന്നു. അന്വേഷിക്കുന്നതിനിടെ നാല് കുട്ടികളെയും ഷൊർണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും റെയിൽവെ പൊലീസ് കണ്ടെത്തുകയായിരുന്നു. കുട്ടികൾ ഷൊർണ്ണൂരിൽ ട്രെയിൻ ഇറങ്ങിയതായിരുന്നു. കുട്ടികളെ ചന്തേരയിൽ എത്തിച്ചു.
0 Comments