റോഡരികിൽ
നിൽക്കുകയായിരുന്ന ആളെ
കാർ ഇടിച്ചിട്ടു. റോഡിൽ വീണ വഴി യാത്രക്കാരന്റെ കാലിൽ കാറിൻ്റെ ടയർ കയറിയിറങ്ങുകയായിരുന്നു . ബേക്കൽ കടമ്പഞ്ചാലിലെ ടി. ആർ. നന്ദനാണ് 54 പരിക്കേറ്റത്. ഉച്ചക്കാണ് അപകടം. റസ്റ്റ് ഹൗസ് ഭാഗത്തേക്ക് ഓടിച്ചു വന്ന ചുവപ്പ് നിറത്തിലുള്ള കാർ റോഡരികിൽ നിൽക്കുകയായിരുന്ന നന്ദനെ ഇടിച്ചിട്ടു. ഇടിയേറ്റു വീണപ്പോൾ വലതു കാലിൽ ടയർ കയറുകയായിരുന്നു. ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
0 Comments