കാഞ്ഞങ്ങാട് :ജില്ലയിൽ പിടികിട്ടാപുള്ളികൾ ഉൾപ്പെടെ വാറന്റ് പ്രതികളെ പിടികൂടാൻ നടത്തിയ കോമ്പിങ് ഓപ്പറേഷൻ 167 പേർ പിടിയിലായി. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റവും കൂടുതൽ പേർ പിടിയിലായത് 21 പേരാണ് പിടിയിലായത്.രണ്ടാമതായി ബേക്കൽ പൊലീസ് സ്റ്റേഷനിൽ 19 പേരും മൂന്നാമതായി ചീമേനി പൊലീസ് സ്റ്റേഷനിൽ 13 പേരുമാണ് . മദ്യപിച്ച് വാഹനം ഓടിച്ചതിന് 54 കേസുകൾ രജിസ്റ്റർ ചെയ്തു. NDPS ആക്ട് പ്രകാരം 07 കേസുകൾ റജിസ്റ്റർ ചെയ്തു. റൗഡി ലിസിൽപെട്ട 93 പേരെ പരിശോധിച്ചു. 2709 വാഹനങ്ങളും 76 ലോഡ്ജുകളിലും പരിശോധന നടത്തി അനധികൃതമായി പ്രവർത്തിച്ച ഒരു ക്വാറി ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പിടികൂടി.
0 Comments