യുവാവിനെ കാഞ്ഞങ്ങാട്ട് ഹണിട്രാപ്പിൽ കുടുക്കി 17 കാരിയും യുവതിയുമടക്കം നാല് പേർ അറസ്റ്റിൽ. കാസർകോട് സ്വദേശികളായ മൈമൂന 51, അജ്‌മൽ അ ർഷാദ് 29, അബ്ദുൽ ഖാദർ 52 എന്നിവരാണ് അറസ്റ്റിലായത്. മാച്ചേരി സ്വദേശിയായ യുവാവിനെയാണ് ഹണി ട്രാപ്പിൽ കുടുക്കിയത്. ആപ് വഴി പരിചയ പ്പെട്ട യുവാവിനെ യുവതി കാഞ്ഞങ്ങാട്ടെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. തുടർന്ന് യുവാവിന്റെ നഗ്നചിത്രം എടുത്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണി പ്പെടുത്തി. സംഘാംഗങ്ങളായ മൂന്നുപേരും
മുറിയിലെത്തിയുവതിക്കൊപ്പം ചിത്രം പകർത്തി. ഇത് പ്രചരിപ്പിക്കാതിരിക്കാൻ 10 ലക്ഷത്തോളം രൂപ ആവശ്യപ്പെട്ടു. പിന്നീട് ആറു ലക്ഷവും ആവശ്യപ്പെട്ടു. സ്വർണാഭരണം വേണമെന്നും ആവശ്യപ്പെട്ടു. വീട്ടിലെത്തിയാൽ നൽകാമെന്ന് പറഞ്ഞ് മടങ്ങിയ
യുവാവ് കഴിഞ്ഞ ദിവസം രാത്രി ഇവരെ സഹോദരന്റെ വീട്ടിലെത്തിക്കുകയായിരുന്നു. ചക്കരക്കല്ല് പൊലീസിൽ അറിയിച്ചതിനെ തുടർന്ന് ഇൻസ്പെക്ടർ എം. പി. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നാലുപേരെയും കസ്റ്റഡിയിലെടുത്തത്. എസ്.ഐമാരായ അംബുജാക്ഷൻ, രഞ്ജിത്ത്, എ.എസ്.ഐ സ്നേഹജൻ, സിവിൽ പൊലീസ് ഓഫിസർമാരായ ഷിജിന, സൂരജ്, നിസാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
0 Comments